താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം; മോഷ്ടിച്ചത് 50 പവന്‍ സ്വർണ്ണം
താമരശ്ശേരി: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് സ്വര്‍ണ്ണ മോഷണം. ഇന്നലെ രാത്രിയോടെയാണ് സംഭവം. 50 പവനാണ് മോഷണം പോയിരിക്കുന്നത്.
താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ ‘റന ഗോള്‍ഡ്’ ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് മോഷണം പോയത്.
കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇന്ന് രാവിലെ ജോലിക്കാര്‍ സ്ഥലത്തെത്തി കട തുറന്നപ്പോഴാണ് കടയുടെ മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപത്തെ ഭിത്തി തുരന്ന നിലയില്‍കണ്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.