1063 ഗ്രാം സ്വര്‍ണം ഗുളിക രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു; നെടുമ്പാശ്ശേരിയില്‍ തൃശൂര്‍ സ്വദേശി പിടിയില്‍


Advertisement

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗുളികകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 49 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ സംഗീത് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Advertisement

മലദ്വാരത്തിനകത്ത് ഗുളികകളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ നാല് ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചടുത്തത്.

Advertisement

49 ലക്ഷം രൂപ വില വരുന്ന 1063 ഗ്രാം സ്വര്‍ണമാണ് ഗുളിക രൂപത്തില്‍ ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്.

Advertisement