സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; ഗ്രാമിന് ഇന്ന് വര്‍ധിച്ചത് 2000ത്തിലേറെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോഡ് ഉയരത്തില്‍. തിങ്കളാഴ്ച ഗ്രാമിന് 275 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഗ്രാമിന്റെ വില 9290 രൂപയുമായി.
രണ്ടാഴ്ച കൊണ്ട് പവന് 6,500 രൂപയോളമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ വിലയില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 78,000 രൂപയെങ്കിലും നല്‍കണം.
വിവാഹ സീസണിനൊപ്പം അക്ഷയതൃതീയ കൂടി എത്തുന്നതിനാല്‍ സ്വര്‍ണ വില വര്‍ധിക്കുന്നത് ചെറിയതോതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും ജനങ്ങളുടെ വാങ്ങല്‍ ശക്തി കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.