കുതിച്ചുചാടി സ്വര്‍ണവില; 59000 ത്തിലേക്ക് കടക്കുന്നു, ഇന്നും വില വര്‍ധിച്ചു


തിരുവനന്തപുരം: കുതിച്ചുചാടി സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. പവന് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 58,880 രൂപയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപയായി. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16 നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.