തൊട്ടാല്‍ പൊള്ളും! റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം; ഇന്നും വില കൂടി


തിരുവനന്തപുരം: സ്വർണ വില ഇന്നും കുതിച്ചുയർന്നു. ​ഗ്രാമിന് 80 രൂപ കൂടി ഒരു ​ഗ്രാം സ്വർണത്തിന് 7,240 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ വർധിച്ചു. 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കേരള ചരിത്രത്തിലെ ഉയർന്ന വിലയാണിത്.

രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മടങ്ങിയെത്തിയതാണ് കേരളത്തിലും വിലയെ സ്വാധീനിച്ചത്. സ്വർണ വില 57,920 രൂപയാണെങ്കിലും ഒരു പവൻ വാങ്ങാൻ 65,000 ൽ അധികം രൂപയോളം ചെലവാക്കേണ്ടതായി വരും. സ്വർണത്തിൻറെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്.

കേന്ദ്ര ബാങ്കുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന പലിശ നിരക്ക് കുറയ്ക്കൽ നടപടികളും മധ്യേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതുമാണ് സ്വർണ വിലയെ ഉയർത്തുന്നത്.

Description: Gold prices have soared today