റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണ്ണവില; പവന് 760 രൂപ വര്‍ധിച്ച് വീണ്ടും 70,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 760 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 70,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വര്‍ണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3264 ഡോളറിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. 3300 ഡോളര്‍ കടന്ന് മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വര്‍ണ്ണവിലയും കൂടുന്നത്.