താഴ്ന്നിറങ്ങി പൊന്ന്; കേരളത്തിൽ സ്വർണവിലയിൽ ഇന്നും വന്‍ ഇടിവ്


Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്‌. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്. സമീപകാലത്തെ ഏറ്റവും വലിയ കുറവാണ്‌ ഇന്ന് ഉണ്ടായിരിക്കുന്നത്‌.

Advertisement

കനം കുറഞ്ഞതും, വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 75 രൂപ കുറ‍ഞ്ഞ് 6,845 രൂപയായി. ഇന്നലെ സ്വര്‍ണത്തിന്‌ 1280 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച വില സർവകാല റെക്കോർഡായ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമായിരുന്നു.

Advertisement

വ്യാപാരച്ചുങ്കവുമായി ബന്ധപ്പെട്ട ആശങ്കകളാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്. അന്താരാഷ്ട്ര വിപണിയില്‍ ഇതുമൂലം വില കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച്‌ 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

Advertisement

Description: Gold prices fall for second consecutive day in the state