ഇന്ന് വര്‍ദ്ധിച്ചത് 2000 രൂപയിലേറെ; സ്വര്‍ണ്ണവില വന്‍ കുതിപ്പില്‍, ഇന്നത്തെ നിരക്ക് അറിയാം


Advertisement

കോഴിക്കോട്: സ്വര്‍ണ വിപണിയില്‍ തുടര്‍ന്ന ഇടിവിന് വിരാമമിട്ട് ഇന്ന് വില വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഇന്ന് വന്‍ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

Advertisement

ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവന്‍ വിലയില്‍ 2160 രൂപയുടെ വര്‍ധനവാണുണ്ടായത് സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റ ദിവസം ഇത്രയും വര്‍ധിക്കുന്നതി ഇതാദ്യമാണ്. ഇതോടെ കേരളത്തില്‍ പവന്റെ വില 68,480 രൂപയിലെത്തി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഗ്രാമിന് 270 രൂപ വര്‍ധിച്ച് 8550 രൂപയായി ഏപ്രില്‍ 3നും സ്വര്‍ണവില 68.480 രൂപയില്‍ എത്തിയിരുന്നു.

Advertisement

ഏപ്രിലില്‍ പവന് വില 65,800 രൂപയും ഗ്രാമിന് 8225 രൂപയുമായിരുന്നു രണ്ട് ദിവസം കണ്ട് മാത്ര ം 2680 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 9,338 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 8,560 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 7,004 രൂപയുമാണ്.

Advertisement