ദിനംപ്രതി കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; ഇനി ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 64,500 രൂപയെങ്കിലും നല്‍കേണ്ടിവരും, ഇന്നത്തെ വില അറിയാം


തിരുവനന്തപുരം: വീണ്ടും അടിച്ചുകയറി സ്വര്‍ണ്ണവില. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി അറുപതിനായിരത്തിലേയ്ക്ക് കുതിക്കുകയാണ് സ്വര്‍ണ്ണവില. പവന്റെ വിലയില്‍ 520 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,520 രൂപയായി. ഗ്രാമിന് 7,440 രൂപയുമായി.

ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 27 ശതമാനമാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 64,500 രൂപയെങ്കിലും നല്‍കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കുമൊക്കെ ചേരുമ്പോഴാണ് ഇത്രയും തുക നല്‍കേണ്ടിവരിക.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 79,535 440 രൂപയാണ്. യുഎസ് പ്രസിഡന്ററ് തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാരണങ്ങളാണ് വില വര്‍ധനവിന് പിന്നില്‍.