സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; ഇന്ന് 160 രൂപ വര്‍ധിച്ചു, പവന്റെ വില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ കൂടി 64,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. പ്രാദേശിക വിപണികളിലെ സ്വര്‍ണ്ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 64,440 രൂപയിലെത്തിയിരുന്നു. 10 ദിവസത്തിനിടെ പവന് 1,480 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ആഗോള സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് തുടരുകയാണ്. 24 മണിക്കൂറിനിടെ ആഗോള വിലയില്‍ 0.31% ശതമാനമാണ് ഉയര്‍വ്.
ആഗോള സ്വര്‍ണ്ണവിപണിയിലെ വിലമാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിലയില്‍ പ്രതിഫലിക്കും. കഴിഞ്ഞ വാരാന്ത്യം നഷ്ടത്തില്‍ ക്ലോസ് ചെയ്ത രാജ്യാന്തര സ്വര്‍ണ്ണ വില ഇന്നല്‍െ മുതല്‍ വീണ്ടും തിരിച്ചുകയറുകയാണ്. അധികം വൈകാതെ ആഗോള സ്വര്‍ണ്ണവില ഔണ്‍സിന് 3,000 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍.

ഈ മാസം പ്രാദേശിക വിപണികളിളെ സംബന്ധിച്ച് റെക്കോഡുകളുടെ മാസമായിരുന്നു. 61,960 ലാണ് സ്വര്‍ണ്ണം മാസം ആരംഭിച്ചത്. തുടര്‍ന്ന് സ്വര്‍ണ്ണം കുതിക്കുന്നതാണ് പിന്നീട് കണ്ടത്. 64,560 രൂപയായിരുന്നു ഇന്നലെ വരെ പവന്റെ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. മാസദ്യം മൂന്നിന് രേഖപ്പെടുത്തിയ 61,640 രൂപയാണ് മാസത്തെ താഴ്ന്ന നിലവാരം. ഈ മാസത്തെ ഉയര്‍ന്ന നിലവാരവും, താഴന്ന നിലവാരവും തമ്മിലുള്ള അന്തരം 2,920 രൂപയാണ്.

Summary: Gold price in the state again at an all-time record; 160 increased today, know the price of Pawan.