വിവാഹ വിപണിയ്ക്ക് ആശ്വാസം; സ്വര്‍ണ്ണവില 57,000ത്തില്‍ താഴെ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില 57,000 ത്തിന് താഴെയെത്തി. ഇന്ന് 320 രൂപയോളം കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56880 രൂപയാണ്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപയാണ് കുറഞ്ഞത്. വിപണി വില 7110 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. വിപണിവില 5875 രൂപയാണ്.

വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 93 രൂപയാണ്