ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂടാടി ഗോഖലെ യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ


മൂടാടി: ഗോഖലെ യു.പി സ്കൂളിൻ്റെ ആറ് മാസക്കാലം നീണ്ട് നിന്ന ശതാബ്ദി ആഘോഷങ്ങൾ അവസാനിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ, സുവനീർ പ്രകാശനം, കുട്ടികൾ തയ്യാറാക്കിയ ‘ചില്ലകൾ’ എന്ന നൂറ് കഥാ പുസ്തകങ്ങളുടെ പ്രകാശനം എന്നിവയോടെ നടന്ന സമാപനസമ്മേളനത്തില്‍ നിരവധി പേര്‍ പങ്കാളികളായി.

വാർഡ് മെമ്പറും സ്വാഗതസംഘം ചെയർമാനുമായ അഡ്വ.ഷഹീർ സ്വാഗതം പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യുവ എഴുത്ത്കാരി നിമ്നവിജയ്, സ്കൂൾ മാനേജർ ഡോ.കേശവദാസ്, ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, കൊയിലാണ്ടി നഗരസഭാ കൗൺസിലർ ഫക്രുദ്ദീൻ മാസ്റ്റർ, മൂടാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ ഭാസ്കരൻ, സുമിത കെ.പി, കെ.കെ രഘുനാഥൻ മാസ്റ്റർ, കെ.കെ വാസു മാസ്റ്റർ, പി.ജി രാജീവ് മാസ്റ്റർ, എൻ.അഷ്റഫ് മാസ്റ്റർ, ടി.കെ ബീന, കെ.റാഷിദ്, ബിജുകുമാർ എന്നിവർ സംസാരിച്ചു.

Description: Gokhale UP School centenary celebrations marked by crowd participation