ജി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ മാലിന്യ മുക്ത ക്യാമ്പസിനായി മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു; മാലിന്യ മുക്തം നവകേരളം ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: ജി.എച്ച്.എസ്.എസ് പന്തലായനിയില്‍ മാലിന്യ മുക്തം നവകേരളം ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. റസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പെടെയുള്ളവരുടെ പിന്തുണയോടെ മാലിന്യ മുക്ത ക്യാപസിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
അക്കാദമിക വര്‍ഷാരാഭം തന്നെ ക്ലാസുകളില്‍ ഹരിതസഭകള്‍ ചേരുകയും സ്‌കൂള്‍ തലത്തില്‍ അല്‍പത് കുട്ടികള്‍ അഗങ്ങളായ ഹരിത സേന രൂപീകരിക്കുകയും ചെയ്തിരുന്നു. മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനായി പ്രത്യേക ബിന്നുകള്‍ ക്യാപസില്‍ പലയിടങ്ങളിലായി സ്ഥാപിച്ചു.
പ്രധാനാധ്യാപിക സഫിയ.സി.പി സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ പ്രജിഷ അധ്യക്ഷ്യം വഹിച്ച ചടങ്ങ് കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവ കൊടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില മുഖ്യ അതിഥിയായി. പ്രിന്‍സിപ്പല്‍ പ്രബീത്.എ.പി, പി.ടി.എ പ്രസിഡന്റ് ബിജു.പി.കെ, എസ്.എസ്.ജി ചെയര്‍മാന്‍ രഘുനാഥ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആയ രതീഷ് കുമാര്‍, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. നിറവ് വേങ്ങേരിയുടെ സാരഥി ബാബു പറമ്പത്ത് ക്ലാസ് നയിച്ചു. ചടങ്ങിന് പ്രവിത ടീച്ചര്‍ നന്ദി പറഞ്ഞു.