റോഡരികില്‍ മാലിന്യം തള്ളി കടന്നുകളഞ്ഞു; തിരുവങ്ങൂരിലെ ബേക്കറിക്കെതിരെ നടപടിയെടുത്ത് പഞ്ചായത്ത്, അയ്യായിരം രൂപ പിഴ
ചേമഞ്ചേരി: തിരുവങ്ങൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്ത് പഞ്ചായത്ത്. തിരുവങ്ങൂരിലെ ഹയ ബേക്കറിയ്‌ക്കെതിരെയാണ് നടപടി.
റെയില്‍ വേ ക്രോസ്സിനു സമീപം ചാക്കുകളില്‍ മാലിന്യം തള്ളുകയായിരുന്നു. മാലിന്യ നിര്‍മാര്‍ജന നിയമപ്രകാരം സ്ഥാപനത്തിനെതിരെ അയ്യായിരം രൂപ പിഴ ചുമത്തി.
സ്ഥാപനങ്ങള്‍ ജൈവ മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കേണ്ടതും അജൈവ മാലിന്യങ്ങള്‍ യൂസര്‍ ഫീ നല്‍കി ഹരിതകര്‍മ സേനക്ക് കൈമാറേണ്ടതുമാണ്. ഇത് ലംഘിച്ചതിനാണ് നടപടി.
നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.