മാലിന്യ മുക്ത കേരളം ക്യാമ്പയിന്‍; തിക്കോടി ടൗണ്‍ ശുചീകരിച്ച് സി.പി.ഐ.എം


Advertisement

തിക്കോടി: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി സി.പി.ഐ.എം തിക്കോടിയില്‍ ശുചീകരണം നടത്തി. സംസ്ഥാന വ്യാപകമായി സി.പി.ഐ.എം ഏറ്റെടുത്ത ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ലോക്കലിലെ എല്ലാ ബ്രാഞ്ചുകളിലും ശുചീകരണം നടത്തി.

Advertisement

തിക്കോടി ടൗണില്‍ നടന്ന ശുചീകരണം സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ അദ്ധ്യക്ഷനായി. വിശ്വന്‍ ആര്‍ സംസാരിച്ചു.

Advertisement

ബ്രാഞ്ച് സെക്രട്ടറി അതുല്‍ വി.കെ സ്വാഗതം പറഞ്ഞു. ലോക്കല്‍ കമ്മിറ്റി കീഴിലെ വിവിധ ബ്രാഞ്ചുകളില്‍ ബാലകൃഷ്ണന്‍ കെ.കെ, കെ.വി. സുരേഷ്, മിനി. എം.എന്‍, മിനി ഭഗവതി കണ്ടി, കെ.വി രാജീവന്‍, പി.വി അനീഷ് കുമാര്‍ പുരുഷോത്തമന്‍ ടി.എം, സുജാത, രാജന്‍ കറുകന്റെ കണ്ടി എന്നിവര്‍ നേതൃതം നല്‍കി.

Summary: Garbage-free Kerala campaign; CPI(M) cleans Thikkodi town. 

Advertisement