കൊല്ലം നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണം; നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയില്‍


Advertisement

കൊയിലാണ്ടി: കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ കൊല്ലം നെല്യാടിയില്‍ നാല് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ അംഗവും, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും, സി.പി.എം കൊടക്കാട്ടുമുറി നോര്‍ത്ത് ബ്രാഞ്ച് മെമ്പറുമായ അഭിലാഷ്, സി.ഐ.ടി.യു കള്ള് ചെത്ത് വ്യവസായി തൊഴിലാളി സഹകരണ സംഘം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പ്രഭീഷ്, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍ താഴെകുന്നേകണ്ടി അശ്വന്ത്, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇന്നലെ തന്നെ കൊയിലാണ്ടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

ഇന്നലെ രാത്രി 9.30ഓടെ കെ.പി.കെ ബസ് സ്റ്റോപിനടുത്താണ് സംഭവം. സുരജ് നെല്യാടി, അമ്പാടി, നന്ദകുമാര്‍, സായൂജ് എന്നിവര്‍ ഒന്നിച്ചെത്തിയാണ് അക്രമണം നടത്തിയതെന്ന് അക്രമണത്തില്‍ പരിക്കേറ്റ അഭിലാഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇരുമ്പ് പൈപ്പ്, വടിവാള്‍ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. നാല് പേര്‍ക്കും കൈക്കും തലയ്ക്കുമാണ് അടി കിട്ടിയത്.

Advertisement

പ്രദേശത്ത് കഞ്ചാവ് മയക്കുമരുന്നിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രദേശത്ത് കൊയിലാണ്ടി പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറ് മണി മുതല്‍ നന്ദകുമാറും സംഘവും നെല്യാടി ടൗണില്‍ വച്ച് അഭിലാഷിനെയും സംഘത്തെയും അക്രമിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി സംഘത്തിലെ മുക്തി കൃഷ്ണ, നന്ദകുമാര്‍ എന്നിവരെ പോലീസ്  കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ച വാളും കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Description: Ganja gang attack in Kollam nelliyadi field; Four DYFI leaders injured

Advertisement