കോഴിക്കോട് ഷെയ്ന്‍ നിഗം നായകനായ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പരിക്ക്


കോഴിക്കോട്: മലാപ്പറമ്പിലെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. കോഴിക്കോട് കാരപ്പറമ്പ് ഇഖ്ര ഹോസ്പിറ്റലിന് എതിര്‍വശത്താണ് സംഭവം. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന സിനിമയുടെ സെറ്റിലാണ് സിനിമാസ്റ്റൈല്‍ ആക്രമണം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.സിനിമയ്ക്കുവേണ്ടിയെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബൈക്കിന് വന്‍തുക വാടക ആവശ്യപ്പെട്ടുകൊണ്ട് ഒരു സംഘം വന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.