അവധിക്കാലം പരിശീലനകാലമാക്കി വിദ്യാര്‍ത്ഥികള്‍; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പിന് തുടക്കമായി


Advertisement

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍ പ്രജിഷ പി ക്യാമ്പ് ഉദാഘാടനം ചെയ്തു. ഫുട്‌ബോള്‍, ഖോ ഖോ, കബഡി എന്നീ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലനമാണ് ക്യാമ്പില്‍ നടക്കുന്നത്.

Advertisement

എം.പി.ടി.എ പ്രസിഡന്റ് ജെസ്സി ഗിരീഷ്, അധ്യാപകരായ ബീന എസ്, ലത പി, വിനോദ് എന്‍.പി, ലിപിന്‍ജിത്ത് എം.കെ എന്നിവര്‍ പങ്കെടുത്തു. കണാരന്‍ എന്‍.കെ, ഋഷിദാസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Advertisement
Advertisement