കായിക പരിശീലന കേന്ദ്രങ്ങള്‍ക്ക് ധനസഹായം; കളിക്കളത്തിന് ഒരു കൈത്താങ്ങ് 2024 പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കളിക്കളത്തിന് ഒരു കൈത്താങ്ങ് 2024 പദ്ധതിയ്ക്കായി കായിക പരിശീലനം നല്‍കിവരുന്ന സ്‌കൂളുകള്‍, ക്ലബ്ബുകള്‍, സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് സായി ട്രെയിനിങ് കേന്ദ്രത്തിലെ മുന്‍കാല കായിക താരങ്ങളുടെ സംഘടനയായ അലുമിനി ഓഫ് സായി കാലിക്കറ്റ ്(അസൈക് ) ആണ് അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നത്. കഴിഞ്ഞവര്‍ഷം കായികരംഗത്ത് മികവുലര്‍ത്തുകയും സ്ഥിരപലിശീലനവും ഉള്ള പതിനഞ്ചോളം കായിക പരിശീലന സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ കായിക ഉപകരണങ്ങള്‍ അസൈക് നല്‍കിയിരുന്നു.

മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ കാലം കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്ന സ്‌കൂളുകള്‍ ക്ലബ്ബുകള്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച കായിക ഉപകരണങ്ങള്‍ നല്‍കുന്നതാണ്. അപേക്ഷകള്‍ നേരിട്ട് കോഴിക്കോട് സായി ട്രെയിനിങ് സെന്ററിലോ അസൈക്കിന്റെ മെയില്‍ ഐഡിയിലോ കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഫൈസല്‍ എ-+919822887187, മുഹമ്മദ് ജെ.എം-918820642334, ലിജോ ജോണ്‍-918921533810, നിഷ മേരി ജോണ്‍-919605212319, മെയില്‍ ഐ.ഡി[email protected]