‘പൗരത്വ നിയമം കൊണ്ടുവന്ന കേന്ദ്രവും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന പിണറായി സര്‍ക്കാറും ഒരുപോലെ’; എടവരാട് ഫ്രീഡം മാര്‍ച്ചുമായി യു.ഡി.എഫ്
പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എടവരാട് യു.ഡി.എഫ് 62, 65, 66 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു. നഞ്ഞാളൂര്‍ മുക്ക് മുതല്‍ തൊടുവയില്‍ മുക്ക് വരെ നടത്തിയ ഫ്രീഡം മാര്‍ച്ച് എടവരാട് ചേനായില്‍ സമാപിച്ചു.
വിവേചനപരവും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് യോജിക്കാത്തതുമായ പൗരത്വനിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരും ഈ നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരില്‍ കേസെടുത്ത കേരളത്തിലെ പിണറായി സര്‍ക്കാരും ഒരുപോലെയാണെണ് സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് പറഞ്ഞു.
ടി.കെ.കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. എടവന ദിവാകരന്‍ നായര്‍ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈ. പ്രസിഡണ്ട് ഓണിയില്‍ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.ഷമീര്‍ നന്ദി പറഞ്ഞു.
മാര്‍ച്ചിന് എടവന ദിവാകരന്‍ നായര്‍, മാടം മണ്ണില്‍ അബ്ദുല്ല, നറക്കമ്മല്‍ ശ്രീധരന്‍,വാളാഞ്ഞി ഇബ്രാഹീം, ടി.കെ.കുഞ്ഞമ്മത് ഫൈസി, ടി.എം.ചെക്കോട്ടി, കെ.പി.അമ്മത്, ശശി കൈപ്രം, കെ.പി.സമീര്‍, എ.കെ.ലത്തീഫ്, പി. സൂപ്പി മൗലവി, മുഹമ്മദ് എടവരാട്, ആലിയോട്ട് മജീദ്, ആദിയാട്ട് പത്മജന്‍, കെ.പി.റഫീഖ്, എന്‍.സുബൈര്‍, നാഗത്ത് അമ്മത്, ടി.എന്‍. ബാസിത്, കെ.സി.സഫീര്‍, സി.സി.അഫ്‌സല്‍ നേതൃത്വം നല്‍കി.