കൊയിലാണ്ടിയില്‍ സൗജന്യ മെഗാതൊഴില്‍മേള നാളെ, ആയിരത്തില്‍പരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം; ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍


Advertisement

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2024 സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കൊയിലാണ്ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വെച്ച് മെഗാ തൊഴില്‍മേള നടത്തുന്നു. അന്നേദിവസം 48 കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി ഇന്റര്‍വ്യൂ നടത്തുന്നതുവഴി 1000ല്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അവസരം ലഭിക്കും.

Advertisement

തൊഴില്‍ അന്വേഷകര്‍ക്ക് തീര്‍ത്തും സൗജന്യമായി പങ്കെടുക്കാം. പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും അപേക്ഷിക്കാം. സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ അവസരം ലഭിക്കും.

Advertisement

എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ് എന്നും സംഘാടക സമിതി അറിയിച്ചു.

Advertisement

രജിസ്‌ട്രേഷന്‍ ലിങ്ക്: https://jobfair.plus/koyilandy/
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8075031668, 8075641327, 9895726850.

Summary: Free mega job fair in Koyilandy tomorrow, opportunity for more than a thousand candidates; Spot registration for those who have not yet registered