പരിശോധനകളും മരുന്നും സൗജന്യം; നൂറുകണക്കിന് പേര്‍ക്ക് ആശ്വാസമായി കൊയിലാണ്ടിയിലെ സൗജന്യ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ്


Advertisement

കൊയിലാണ്ടി: റോട്ടറിയും ആസ്റ്റര്‍ മിംസും സംയുക്തമായി കൊയിലാണ്ടിയില്‍ സൗജന്യ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് വിവിധ പരിശോധനകളും മരുന്നുകളും സൗജന്യമായി നല്‍കി.

Advertisement

പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ ഷീലാ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു. റോട്ടറി പ്രസിഡന്റ് ജൈജു.ആര്‍. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍ ഭാസ്‌കരന്‍, സുധീര്‍ കെ.വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ജിജോയ് സി.സി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Advertisement

Advertisement