സൗജന്യ മെഡിക്കല്‍ ക്യാമ്പും ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ്ങും സംഘടിപ്പിച്ച് സഹാനി ഹോസ്പിറ്റലും എം.എം.സി ഉള്ളിയേരിയും


മൂടാടി: മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഉള്ളിയേരിയും സഹാനി ഹോസ്പിറ്റല്‍ നന്തിയും സംയുക്തമായി ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ്ങും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കെല്‍ട്രോണ്‍ ലൈറ്റിങ് ഡിവിഷന്‍ മൂടാടിയിലെ ജീവനക്കാര്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോ. രജീഷ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോ.രോഹിത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെല്‍ട്രോണ്‍ ഡിവിഷന്‍ മാനേജര്‍ വിനീഷ് കെ. മലബാര്‍ മെഡിക്കല്‍ കോളേജ് & എം എം സി ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സേതുരാജ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.