കുറ്റ്യാടിയില്‍ 22ന് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ്


Advertisement

കുറ്റ്യാടി: നന്മ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലും ചേർന്ന് കുറ്റ്യാടിയില്‍ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ് സംഘടിപ്പിക്കുന്നു. 22ന് നന്മ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതൽ 1മണി വരെ നടക്കുന്ന പരിപാടി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.

Advertisement

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജു ബലറാം മുഖ്യാതിഥിയാകും. റജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് ക്യാംപിൽ പങ്കെടുക്കാൻ അവസരം.

Advertisement

അർഹരായ രോഗികൾക്ക് തുടർ ചികിത്സ നന്മ ട്രസ്റ്റ് നടത്തുമെന്ന് ചെയർമാൻ കണ്ണോത്ത് ജമാൽ, ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ, മേയ്ത്ര ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ മുഹമ്മദ് റാഷിദ് എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9745100109.

Advertisement

Description: Free heart disease screening camp on 22nd in kuttiadi