വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും പങ്കാളികളായി; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി വ്യാപാരഭവനില്‍ വച്ച് നടന്ന സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ്


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും, മലബാര്‍ ഐ ഹോസ്പിറ്റലും, ഡോക്ടര്‍സ് നീതി ലാമ്പും കൊയിലാണ്ടിയില്‍ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് 2023 ജൂണ്‍ 21ന് ബുധനാഴ്ച രാവിലെ 10 മണിക്ക് വ്യാപാര ഭവനില്‍ വച്ച്് നടത്തി.

വ്യാപാരികളും തൊഴിലാളികളും പൊതു ജനങ്ങളും പങ്കെടുത്ത പരിപാടി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.പി.ശ്രീധരന്റ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.എം.രാജീവന്‍ സ്വാഗതവും, ഡോക്ടര്‍ ഫിറോസ് ബോധവല്‍ക്കരണ ക്ലാസും, കൗണ്‍സിലര്‍മാരായ വി.പി.ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പില്‍, ജിഷ എന്നിവര്‍ ആശംസയും അറിയിച്ചു.

സൗമിനി മോഹന്‍ദാസ്, ഷറഫുദ്ദീന്‍,ടി.പി.ഇസ്മായില്‍, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.റിയാസ് അബൂബക്കര്‍ നന്ദി പറഞ്ഞു
.