കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ സ്‌റ്റൈപന്റോടെ സൗജന്യ കോഴ്‌സുകള്‍; കോഴ്‌സുകളും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതീ യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ആറ് കോഴ്‌സുകള്‍
ജൂലൈ ഒന്നാം തീയതി മുതല്‍ വിവിധ ജില്ലകളില്‍ തുടങ്ങുന്നു.
സൈബര്‍ സെക്യൂര്‍ഡ് വെബ്‌ഡെവലപ്പ്‌മെന്റ് അസോസിയേറ്റ് എന്ന കോഴ്‌സ് കോഴിക്കോടാണ് തുടങ്ങുക. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് (എറണാകുളം), ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് അസിസ്റ്റന്റ് (കോട്ടയം), ഒ ലെവല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ്
(വയനാട്), ഒ ലെവല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍(കൊല്ലം, പാലക്കാട്), സ്‌പെഷ്യല്‍ കോച്ചിംഗ് സ്‌കീം (തിരുവനന്തപുരം) എന്നിവയാണ് കോഴ്‌സുകള്‍.
എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രായപരിധി 18-30 ആണ്. സ്‌പെഷ്യല്‍ കോച്ചിംഗ് സ്‌കീല്‍ പ്രവേശനം നേടേണ്ടവരുടെ പ്രായം 18 നും 27 നും ഇടയില്‍ ആയിരിക്കണം. ഈ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപെന്റും മറ്റു പഠന സാമഗ്രികളും സൗജന്യമായി നല്‍കും.
താല്പര്യമുള്ളവര്‍ ബയോഡാറ്റയും എസ്എസ്എല്‍സി, പ്ലസ് ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ കോപ്പികള്‍ സഹിതം സബ്-റീജ്യനല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ SC/ST, തൈക്കാട് മ്യൂസിക് കോളേജിന് പിറകുവശം, തിരുവന്തപുരം-14 എന്ന വിലാസത്തിലോ placementsncstvm@gmail എന്ന മെയിലിലോ അയക്കണം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0471-2332113, 8304009409.