മെഡിക്കല്‍, പാര മെഡിക്കല്‍, എഞ്ചിനിയറിങ്ങ് കോഴ്സുകള്‍ എന്നിവയെക്കുറിച്ച് അറിയാം; വി ട്രസ്റ്റ് ഒരുക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് ജൂണ്‍ 30 ന്, വിശദമായി നോക്കാം


കൊയിലാണ്ടി: പത്താം ക്ലാസിനു ശേഷമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വി ട്രസ്റ്റ് ഐ ഹോസ്പിറ്റലും അക്കാദമിയും ചേര്‍ന്ന് നടത്തുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ജൂണ്‍ 30 ഞാറാഴ്ച കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച് നടത്തപെടുന്നു.

രാവിലെ 9:30 ന് കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മെഡിക്കല്‍, പാര മെഡിക്കല്‍, എഞ്ചിനിയറിങ്ങ് കോഴ്സുകള്‍ മറ്റു തൊഴില്‍ അവസരങ്ങള്‍ എന്നിവയെക്കുറിച്ച് കരിയര്‍ ഗുരു എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും കരിയര്‍ കൗണ്‍സിലറും പ്രമുഖ ട്രൈനറും ആയ എം.എസ് ജലീല്‍ സംസാരിക്കും.

കൂടാതെ അക്കാദമിയുടെ പാരാമെഡിക്കല്‍ കോഴ്സില്‍സ്‌പോട്ട് അഡ്മിഷന്‍ ചെയ്യുന്നവര്‍ക്ക് കോഴ്‌സ് ഫീ യില്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. ക്ലാസ്സിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക ഈ നമ്പറുകളില്‍ ബന്ധപ്പെടുക. 9061080522, 9605080522.