മന്ത്രവാദ ചികിത്സയുടെ പേരില്‍ പതിനാലുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം; കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിയായ പൂജാരി അറസ്റ്റില്‍
ചങ്ങരോത്ത്: മന്ത്രവാദ ചികിത്സയുടെ പേരില്‍ പതിനാലുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ് (49) ആണ് അറസ്റ്റിലായത്. വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണുഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്.
പതിനാലുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകള്‍ കൂടി നടത്തുന്നയാളാണ് വിനോദ്. പരാതിക്കാരിയും മാതാപിതാക്കളും കൂടി 20ാം തീയതി ക്ഷേത്രത്തില്‍ എത്തുകയും പ്രതി പെണ്‍കുട്ടിയെ മാത്രം തന്റെ പൂജ മുറിയിലേക്ക് വിളിച്ചു സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി. പുറത്തിറങ്ങിയ പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം അറിയിക്കുകയും പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Summary: Fourteen-year-old girl sexually assaulted for witchcraft treatment; Pujari, a native of Katiangad Muthuvannacha, was arrested