ഉള്ള്യേരി ആനവാതിലിൽ കടല തൊണ്ടയിൽ കുടുങ്ങി നാലുവയസുകാരിക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: കടല തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരി മരിച്ചു. ഉള്ള്യേരി ആനവാതിൽ നാറാത്ത് വെസ്റ്റ് ചെറുവാട്ട് പ്രവീണിന്റെയും ശരണ്യയുടെയും മകൾ തൻവി ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞതിനെ തുടർന്ന് പോകും വഴിയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യൻ പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ് തൻവി.