രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പാറക്കടവില്‍ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍


നാദാപുരം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാറക്കടവില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജിയാറുള്‍ മീന്‍ (33), തഹറപ്പ് ഹല്‍ദാര്‍ (44), അലാവുദീന്‍ ഷെഖ് (26), മഥാപ്പൂര്‍ സ്വദേശി അബ്ദുറഹീം ഷെഖ് (28) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.എ എം.പി വിഷ്ണവും സംഘവും നടത്തിയ പരിശോധനയിലാണ് ഇന്ന് പുലര്‍ച്ചെയോടെ നാലു പേര്‍ പിടിയിലായത്.

ഇവരില്‍ നിന്നും 650 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സിപ്പ് ലോക്ക് കവറുകളിലാക്കി വില്‍പ്പനയ്ക്ക് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

Description:four-non-state-workers-arrested-with-ganja-in-parakkad.