തുറയൂരില്‍ ഉത്സവപറമ്പില്‍ പണം പന്തയം വെച്ച് കളി; കീഴരിയൂര്‍ സ്വദേശി ഉള്‍പ്പെടെ നാലംഘ സംഘം പോലീസിന്റെ പിടിയില്‍


Advertisement

പയ്യോളി: ക്ഷേത്രോത്സവം നടക്കെ പണം പന്തയം വെച്ച് കളിക്കുന്നതിനിടെ നാലംഘ സംഘം പോലീസിന്റെ പിടിയില്‍. തുറയൂരിലെ മുണ്ടാളി താഴ ക്ഷേത്രത്തിന് സമീപത്തെ വയലില്‍ വെച്ചാണ് സംഭവം. പയ്യോളി അങ്ങാടി സ്വദേശികളായ ഇത്തിള്‍കുനി ഷാജി (51) ആക്കൂല്‍കുനി ലോഹിയാക്ഷന്‍ (57) മാളതില്‍ ഷിജു (49). കീഴരിയൂര്‍ സുമശി പളിയോത്ത് മീത്തല്‍ ലിനീഷ് (30) എന്നിവരാണ് പയ്യോളി പോലീസിന്റെ പിടിയിലായത്.

Advertisement

ഇവരില്‍ നിന്നും 15,060 രൂപയും അക്കങ്ങള്‍ അടങ്ങിയ ഏകസ് ഷീറ്റ്, പുള്ളികള്‍ അടങ്ങിയ ഫ്‌ലക്‌സസ് ഷീറ്റ് രണ്ട് തകര പാട്ട മൂന്ന് പാര്‍ജമ്പിന്‍ ലാബ് എന്നിവയും കണ്ടെടുത്തു. പയ്യോളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.കെ സജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് സംഘത്തെ പിടികൂടിയത്.

Advertisement

സി.ഐ എ.കെ സജീഷിന്റെ നേതൃത്വത്തില്‍ എ.എസ്‌ഐ രാജീവന്‍ സി.പിമാരായ സനല്‍കുമാര്‍ സുബീന്‍ കുമാര്‍ എന്നിവരായിരുന്നു നൈറ്റ് പെട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement