കോഴിക്കോട് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം; യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം. ഇതുമായി ബന്ധപ്പെട്ട സുൽത്താൻബത്തേരി ചീരാൽ കരുണാലയത്തിൽ കെ.കെ ബിന്ദു , മലപ്പുറം താനൂർ മണ്ടപ്പാട്ട് എം.ഷാജി, പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കെ.കാർത്തിക് , പെരുവയൽ കോയങ്ങോട്ടുമ്മൽ കെ.റാസിക് , എന്നിവർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി.

മെഡിക്കൽ കോളേജ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മായനാട് മുണ്ടിക്കൽ താഴും ഭാഗം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത് .

മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ബെന്നി ലാലു, എസ്.ഐ മാരായ അനു എസ് നായർ, ഹരികൃഷ്ണൻ , സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.