ഫോസ്കോസ് സ്പെഷ്യൽ ഡ്രൈവ്: നന്തിയിലെ അജ്വ ഹോട്ടൽ പൂട്ടിച്ചു


Advertisement

നന്തിബസാർ: ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന നന്തിയിലെ അജ്വ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഫോസ്കോസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ നോട്ടിസ് നൽകിയിരുന്നെങ്കിലും തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ സ്ഥാപനം തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി.

Advertisement

ലൈസൻസ്സില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിയമവിധേയമാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഫോസ്കോസ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം അജ്വ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. തുടർന്ന് സ്ഥാപനം അടക്കാൻ നോട്ടിസ് നൽകിയെങ്കിലും ഉടമ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റിന്റെ നിർദ്ദേശം പാലിക്കാതെ ഇന്നലെയും തുറന്നു പ്രവർത്തിക്കുകയായിരുന്നു.

Advertisement

പോലീസിന്റെ സഹായത്തോടെ സ്ഥാപനം അധികൃതർ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.


ALSO READ- ഓപ്പറേഷന്‍ ഫോസ്‌കോസ്: കൊയിലാണ്ടിയില്‍ വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാവകുപ്പ്, നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി


Advertisement

Summary: Foscos Special Drive: Ajwa Hotel in Nandi has been closed