2024-25 വാര്‍ഷിക പദ്ധതി രൂപീകരണം; പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്ന് മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്ന് മൂടാടി ഗ്രാമ പഞ്ചായത്ത്. ഭിന്നശേഷി – വയോജനം, മത്സ്യമേഖല, പട്ടികജാതി എന്നീ പ്രത്യേക ഗ്രാമസഭകളാണ് നടത്തിയത്.
പൊതു ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത വിഷയങ്ങള്‍ സജീവമായി പരിശോധിച്ച് പദ്ധതി രൂപീകരണം നടത്താനാണ് പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നത്.
യോഗങ്ങള്‍ പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എം.കെ. മോഹനന്‍, എം.പി. അഖില ടി.കെ.ഭാസ്‌കരന്‍ മെമ്പര്‍മാരായ റഫീഖ് പുത്തലത്ത്, ലതിക, പുതുക്കുടി സുനിത എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.