പുതുവര്‍ഷത്തെ പദ്ധതി രൂപീകരണം; മൂടാടി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ അവതരിപ്പിച്ചു
മൂടാടി: 2024-25 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാറിന് മൂടാടി പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഹാളില്‍ വച്ച നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി.ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ജീവാനന്ദന് മാസ്റ്റര്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു. എം.കെ. മോഹനന് വികസന പരിപ്രേക്ഷം അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ.രഘുനാഫ് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.കെ.ഭാസ്കരന്, എം.പി അഖില മെമ്പര്‍മാരായ റഫീഖ് പുത്തലത്ത,് ലതിക പുതുക്കുടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സത്യന് എന്‍.എം പ്രകാശന് കെ.എം കുഞ്ഞിക്കണാരന്‍ ചേനോത്ത് ഭാസ്കരന് മാസ്റ്റര്‍ കെ.പി. കരീം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.ഗിരീഷ് നന്ദി രേഖപ്പെടുത്തി.