എടവണ്ണപ്പാറയിലെ പെണ്‍കുട്ടിയുടെ മരണം; ‘അയാളുടെ സ്വഭാവമനുസരിച്ച് ഇതല്ല ഇതിനപ്പുറവും ചെയ്യും’പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കാറുണ്ടായിരുന്നു’, അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ വിദ്യാര്‍ത്ഥി


Advertisement

മലപ്പുറം: എടവണ്ണപ്പാറയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ വിദ്യാര്‍ത്ഥി. അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെയാണ് മുന്‍വിദ്യാര്‍ത്ഥി രംഗത്ത് വന്നിരിക്കുന്നത്. പ്രതി സിദ്ധിഖ് അലി മുന്‍പ് പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ദേഹത്ത് സ്പര്‍ശിക്കാറുണ്ടെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Advertisement

പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കാറുണ്ടായിരുന്നു. ശ്വാസം മനസ്സിലാക്കാനെന്ന വ്യാജേന നെഞ്ചില്‍ കൈവയ്ക്കുകയും ശരീരത്തില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കാറുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

Advertisement

ഞാന്‍ നിങ്ങളുടെ സ്വന്തം വാപ്പയെപ്പോലെയാണ്, ‘താന്‍ പരമ ഗുരുവാണ്. മനസും ശരീരവും തനിക്ക് സമര്‍പ്പിക്കണം. എന്നാലേ വിജയിക്കുകയുളളൂ, എന്നൊക്കെയായിരുന്നു ഇയാള്‍ കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

Advertisement

പീഡനം സഹിക്കാതായപ്പോള്‍ പെണ്‍കുട്ടി പരിശീലനം മതിയാക്കി പോവുകയും ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയുമായിരുന്നു. പിന്നീട് പ്രതിയുടെ വക്കീല്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. എടവണ്ണപ്പാറയില്‍ മരിച്ച പെണ്‍കുട്ടിയെയും അവള്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നു. കൊല്ലാന്‍ പോലും മടിയില്ലാത്തവനാണ് പ്രതി സിദ്ധിഖ് എന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.