കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ക്ലറിക്കല്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; യോഗ്യതകളും വിശദാംശങ്ങളും അറിയാം


കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് ക്ലറിക്കല്‍ അറ്റന്‍ഡര്‍ തസ്തികയുടെ കൂടിക്കാഴ്ച ഫെബ്രുവരി 29 ന് രാവിലെ 10.30 ന് നടക്കും.

യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൂവീലര്‍ ലൈസന്‍സ്. പ്രായം – 18 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0495-2382314.