ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നു; ബംഗളുരുവില്‍ മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട പിഞ്ച് കുഞ്ഞ് ഷോക്കേറ്റുമരിച്ചു
ബംഗളുരു: മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം.
സ്വിച്ച് ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം കുഞ്ഞ് വായിലിടുകയായിരുന്നു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചാര്‍ജര്‍ പോയന്റിനടുത്തായാണ് കുട്ടിയെ കിടത്തിയിരുന്നത്. കുട്ടി ചാര്‍ജിങ് കേബിള്‍ വായിലിട്ട് നുണഞ്ഞപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.