ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി ഷൂട്ടൗട്ട് നൈറ്റ്; ഈസ്റ്റ് പെരുവട്ടൂർ ഗ്രാമീണ കലാവേദിയുടെ ടൂർണ്ണമെന്റിൽ വിജയികളായി ബ്രഹ്മാസ് എഫ്.സി


കൊയിലാണ്ടി: ഗ്രാമീണ കലാവേദി ഈസ്റ്റ് പെരുവട്ടൂരിന്റെ ഈ വർഷത്തെ പെനാൽറ്റി ഷൂട്ടൗട്ട് നൈറ്റ് ടൂർണ്ണമെന്റ് ഗ്രാമീണ നഗറിൽ വച്ച് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി. കായിക അധ്യാപകൻ അതുൽ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശ്രീശൻ പീച്ചാരി അധ്യക്ഷനായി.

കെ.എം.വിനോദ്, സനൂപ് ആർ.എസ്, സന്തോഷ്‌ പി.വി എന്നിവർ സംസാരിച്ചു. ടൂർണ്ണമെൻ്റിൽ ബ്രഹ്മാസ് എഫ്.സി മുള്ളൻകൊല്ലി വിജയികളായി കെ.കെ.നാരായണൻ ട്രോഫി കരസ്ഥമാക്കി. രണ്ടാം സമ്മാനം എം.ടി.കെ അസോസിയേറ്റ്സ് ട്രോഫി റിവർ പ്ലേറ്റ് എഫ്.സി മുത്താമ്പി കരസ്ഥമാക്കി.

ഷൂട്ടൗട്ടിലെ ഏറ്റവും നല്ല ഗോളിയായി വൈശാഖ് (വരകുന്ന് എഫ്.സി), മികച്ച ഷൂട്ടറായി റിവർ പ്ലേറ്റ് എഫ്.സിയിലെ റോഷൻ മുത്താമ്പിയെയും തെരഞ്ഞെടുത്തു. വിജയികൾക്ക് ശ്രീശൻ പീച്ചാരി സമ്മാനദാനം നടത്തി.