ലോകകപ്പ് ആവേശം കുരുന്നുകളിലും; പുറക്കാട്ടിരി എ.സി.ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് & അഡോളസന്റ് കെയർ സെന്ററിൽ ഫുട്ബോൾ ധമാക്ക


പുറക്കാട്ടിരി: ലോകം ഫുട്ബോൾ ആവേശത്തിന്റെ നെറുകയിലുള്ളപ്പോൾ അതിന്റെ ആവേശം ഒട്ടും ചോർന്നു പോവാതെ കുരുന്നുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുറക്കാട്ടിരിയിലെ എ.സി.ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് & അഡോളസന്റ് കെയർ സെന്ററിൽ ‘എ.സി.എ.സി.സി-ഫുട്ബോൾ ധമാക്ക-ഗോളടിക്കൂ സമ്മാനം നേടൂ’ എന്ന വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ് മത്സര പരിപാടി സംഘടിപ്പിച്ചത്.

ആശുപത്രിയിൽ ഐ.പി, ഒ.പി വിഭാഗത്തിൽ ചികിസ തേടുന്ന കുട്ടികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികൾക്ക് അണിയുന്നതിനായി ജെ.സി.ഐ കൊയിലാണ്ടി വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ സ്പോൺസർ ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ടും ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. ജെസി പി.സി പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോ. അഖിൽ എസ്. കുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ ജെ.സി.ഐ. കൊയിലാണ്ടി സോൺ ട്രഷറർ രജീഷ് നായർ മുഖ്യാതിഥിയായി. ജേഴ്സിയണിഞ്ഞും ഗോളടിച്ചും കുരുന്നുകൾ പരിപാടി സജീവമാക്കി.