കൊയിലാണ്ടി വീണ്ടും കാൽപന്തുകളിയുടെ ആരവങ്ങളിലേക്ക്; അഖിലേന്ത്യാ സെവൻസ് ഓപ്പൺ ഫുട്ബോൾ ടൂർണ്ണമെന്റുമായി എ.കെ.ജി സ്പോർട്സ് സെന്റർ
കൊയിലാണ്ടി: എ.കെ.ജി സ്പോർട്സ് സെന്റർ കൊയിലാണ്ടിയുടെ നേത്രത്വത്തിൽ അഖിലേന്ത്യാ സെവൻസ് ഓപ്പൺ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. 42-ാമത് എ.കെ.ജി ട്രോഫി ക്കും ടി.വി.കെ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഓപ്പൺ ഫുട്ബോൾ ടൂർണ്ണമെന്റിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. യോഗം മുൻ എംഎൽഎ പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയതു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ സംസാരിച്ചു സി.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. പി.എ. അജനചന്ദ്രൻ ടി.വി ദാമോദരൻ, കെ.അബൂബക്കർ, കെ.ഹരിദാസ്, സുധാകരൻ കെ, രാജീവൻ പി.പി, ശ്രീനിവാസൻ, എൻ.കെ ആരീഫ്, പവിത്രൻ യു.കെ, ജോഷി ടി.കെ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ യു കെ ചന്ദ്രൻ സ്വാഗതവും തേജ ചന്ദ്രൻ നന്ദിയും പറഞ്ഞു.
ടൂർണ്ണമെൻറ് കമ്മറ്റി രക്ഷാധികാരികളായി കെ.കെ മുഹമ്മദ്, കാനത്തിൽ ജമീല എംഎൽഎ, കെ ദാസൻ, കെ.പി സുധ, പി ബാബുരാജ് എന്നിവരും, പി.വിശ്വൻ മാസ്റ്റർ ചെയർമാനും സി.കെ മനോജ് ജനറൽ കൺവീനറും ടി.കെ ജോഷി ട്രഷറർ എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിയും രൂപികരിച്ചു. ഫുട്ബോൾ മേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ മാർച്ച് 20 നുള്ളിൽ 9447634382 നമ്പറിൽ ബന്ധപ്പെടുക.