തിരുവങ്ങൂരിനെ ആവേശത്തിലാക്കി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്; കപ്പ് നേടി ‘റയല്‍ മാഡ്രിഡ്’


കൊയിലാണ്ടി: ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി തിരുവങ്ങുരില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. തിരുവങ്ങൂര്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിച്ച് ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു.

എട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ‘റയല്‍ മാഡ്രിഡ്’ തിരുവങ്ങൂര്‍ കപ്പ് നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വ്വഹിച്ചു.

[bot1]