Tag: Tournament
പൊനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ഗണപത് ഹൈസ്കൂളിനെ തകർത്തു; സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ ചരിത്ര വിജയവുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് ചരിത്ര വിജയം. കോഴിക്കോട് നടന്ന മൽസരത്തിൽ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്കൂളിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കളി അവ സാനിക്കുമ്പോൾ 1-1 സമനിലയിൽ ആയതിനെ തുടർന്ന് പൊനാൽറ്റിയിൽ 5-4ന് ഗണപത് സ്കൂളിനെ പരാജയപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 3ന് കോഴിക്കോട് മെഡിക്കൽ കോളെജ്
ചെങ്ങോട്ടുകാവില്‍ ഇനി ബാഡ്മിന്റണ്‍ മത്സര കാഴ്ചകള്‍; അമി ഗോസ് ബാഡ്മിന്റണ്‍ അക്കാദമിയുടെ ദക്ഷിണേന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ആരംഭം
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ദക്ഷിണേന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. അമി ഗോസ് ബാഡ്മിന്റണ്‍ അക്കാദമിയുടെ നേത്യത്വത്തില്‍ലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തിലായി ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റ് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു അധ്യക്ഷത വഹിച്ചു. മരുതൂര്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ സാരഥി കെ.എം.രാജീവന്‍,
തിരുവങ്ങൂരിനെ ആവേശത്തിലാക്കി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്; കപ്പ് നേടി ‘റയല്‍ മാഡ്രിഡ്’
കൊയിലാണ്ടി: ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി തിരുവങ്ങുരില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. തിരുവങ്ങൂര്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിച്ച് ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. എട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ‘റയല്‍ മാഡ്രിഡ്’ തിരുവങ്ങൂര്‍ കപ്പ് നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വ്വഹിച്ചു.