6-0 ന് ജോര്‍ദാനെ തറപ്പറ്റിച്ച് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ


കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ. ജപ്പാനെതിനെരിരെയുള്ള മത്സരത്തിലാണ് കുഞ്ഞാറ്റ ഇന്ത്യക്കായി 4 ഗോളുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ജോര്‍ദാനെ 6-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഉജ്ജ്വല വിജയമാണ് മത്സരത്തില്‍ നേടിയെടുത്തത്.

കഴിഞ്ഞ ദിവസം നടന്ന ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിലും ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് കുഞ്ഞാറ്റ ഹാട്രിക്ക് നേടിയിരുന്നു. രാജ്യത്തിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തില്‍ തന്നെ കൂരാച്ചുണ്ട് കക്കയം സ്വദേശിനിയായ കുഞ്ഞാറ്റ എന്നുവിളിക്കുന്ന ഷില്‍ജി ഷാജി തന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

കക്കയം നീര്‍വായകത്തില്‍ കുഞ്ഞാറ്റ ഷില്‍ജി, ഷാജി ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്പോര്‍ട് ഡിവിഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കുഞ്ഞാറ്റ. പണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിന്റെയും എംവൈസി കക്കയത്തിന്റെയും മിന്നും ഫോര്‍വേഡ് ആയിരുന്ന കുഞ്ഞാറ്റയുടെ പിതാവ് ഷാജി ജോസഫ്. അച്ഛന്റെ അകമഴിഞ്ഞ പിന്‍തുണയും പ്രോത്സാഹനവുമാണ് കുഞ്ഞാറ്റയെന്ന മിടുക്കിയെ വിജയത്തിലേക്ക് നയിച്ചത്.