നാദാപുരം വളയത്ത് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍
വടകര: വളയത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധ. വളയം പൂവ്വംവയല്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. അവശനിലയിലായ 12 വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു സംഭവം.
സ്‌കൂളില്‍ ഭക്ഷ്യമേളയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വന്നിരുന്നു. ഈ ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്നും കഴിച്ച 12 പേര്‍ക്കാണ് അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടത്.
ആഹാരം കഴിച്ചപ്പാടെ വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു തുടര്‍ന്ന് കുട്ടികളെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.