പേരാമ്പ്രയില്‍ കളിയാരവം ഉയരുന്നു; അഖില കേരള സെവന്‍സ് ഈവനിംഗ് ഫുട്‌ബോള്‍ മാമാങ്കം മെയ് എട്ടിന്
പേരാമ്പ്ര: പ്രതീക്ഷ എഫ്.സി ചക്കിട്ടപാറ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രണ്ടാമത് അഖില കേരള സെവന്‍സ് ഈവനിംഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് എട്ടിന് ആരംഭിക്കും. മെയ് പതിനഞ്ച് വരെ നീളുന്ന ടൂര്‍ണമെന്റില്‍ പ്രമുഖരായ എട്ട് ടീമുള്‍ മാറ്റുരയ്ക്കും.
എടച്ചേരി സ്‌കറിയ & അന്നമ്മ മെമ്മോറിയല്‍ എലറോളിംഗ് വിന്നേഴ്‌സ് ട്രോഫിയും 50,000 രുപ ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് ലഭിക്കും. കേളോത്ത് മീത്തല്‍ ലനീഷ് മെമ്മോറിയല്‍ എവറോളിംഗ് റണ്ണേഴ്‌സ് ട്രോഫിയും പ്രതീക്ഷ എഫ്.സി നല്‍കുന്ന 25,000 രൂപയുമാണ് രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനെ കാത്തിരിക്കുന്നത്.
മെയ് എട്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് കളി ആരംഭിക്കുക. ക്വാര്‍ട്ടറിലെ വിജയികള്‍ മെയ് 12,13 തിയ്യതികളില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും. ഇവരിലെ വിജയികള്‍ 15-ാം തിയ്യതിയിലെ ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ചക്കിട്ടപാറ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 9112 35, 9495 3670 88, 9072 1744 62, 9447 7563 15 ബന്ധപ്പെടുക.
[bot1]