അഞ്ച് സഹോദരിമാരുടെ ഏക സഹോദരന്‍; വയറുവേദനയെ തുടര്‍ന്ന് മരിച്ച നന്തി സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്‍ മുഹമ്മദ് സിയാന്റെ വേര്‍പാടില്‍ വിതുമ്പി നാട്, ഖബറടക്കം ഇന്ന്


കൊയിലാണ്ടി: ഒരുനാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി നന്തി കോടിക്കല്‍ സ്വദേശിയായ പതിനൊന്നുവയസ്സുകാരന്റെ മരണം. അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് വെളളിയാഴ്ചയാണ് കോടിക്കല്‍ പള്ളിവാതില്‍ക്കല്‍ മുത്താച്ചിക്കണ്ടി സക്കറിയയുടെ മകന്‍ മുഹമ്മദ് സിയാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു.

സാധാരണയെന്നപോലെ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സിയാനെ നന്തിയിലെ സ്വാകര്യ ആശുപത്രിയില്‍
ചികിത്സയ്ക്കായി കൊണ്ടുപോയി. തുടര്‍ന്ന് വീട്ടിലേയ്ക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍ കുട്ടിയ്ക്ക് വീണ്ടും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ദ ചികിത്സകള്‍ നല്‍കി എത്രയും പെട്ടെന്ന് അസുഖം ഭേദമാകുമെന്നാണ് കുടുംബം വിചാരിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഇന്നലെ രാവിലെയാടെ സിയാന്റെ മരണവാര്‍ത്തയാണ് അറിഞ്ഞത്. അഞ്ച് പെണ്‍മക്കളുടെ ഏകസഹോദരനായിരുന്നു സിയാന്‍. സഫീനയുടെയും സക്കറിയയുടെയും ഏകആണ്‍തരിയായ സിയാന്‍ നഷ്ടമായതിന്റെ നടുക്കത്തിലാണ് കുടുംബവും വീട്ടുകാരും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സിയാന്റെ മൃജദേഹം ഉച്ചയ്ക്ക് 1.3 യോടെ കോടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കും. പുറക്കാട് വിദ്യാസദനം മോഡല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉമ്മ: സഫീന
സഹോദരങ്ങള്‍ സഹ്‌റ, സൈനബ്, സന്‍ഹ, സൈഫ, സൈദ.