ഫോക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് പി.കെ.രജീഷ് ഉള്ളൂരിന് കേരള മലയ പാണന്‍ സമുദായ സംഘടനയുടെ ആദരവ്


കൊയിലാണ്ടി: കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡ് നേടിയ പി.കെ.രജീഷ് ഉള്ളൂരിനെ കേരള മലയ പാണന്‍ സമുദായ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കെ.എം.പി.എസ്.എസ് പ്രസിഡണ്ട് യു.കെ.അനീഷ് മെമന്റോ നല്‍കി ആദരിച്ചു.

കെ.ടി.ദിനേശന്‍ പൊന്നാട അണിയിച്ചു. യോഗത്തില്‍ പി.വി പ്രകാശ്, സിന്ധു പ്രകാശന്‍, ശ്രീധരന്‍ എളാട്ടേരി, അശോകന്‍ കൊല്ലം, സുധാകരന്‍ എളാട്ടേരി, കെ.ടി.പത്മനാഭന്‍, ഷീബ മനോജ് മുണ്ടോത്ത്, പി.വി.മിഥുന്‍ എന്നിവര്‍ സംസാരിച്ചു.