കൊയിലാണ്ടിയില്‍ പാലൊഴുകട്ടെ, കാലിത്തീറ്റ പകുതി വിലയ്ക്ക്; ഗോവര്‍ദ്ധിനി 2022-23 പദ്ധതിയുടെ ഭാഗമായുളള തീറ്റ വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഗോവര്‍ദ്ധിനി 2022-23 പദ്ധതിയുടെ ഭാഗമായി കന്നുകുട്ടികള്‍ക്കുള്ള തീറ്റ വിതരണം ചെയ്തു. പന്തലായനി ക്ഷീര സഹകരണ സംഘത്തില്‍ വെച്ച് നഗരസഭാദ്ധ്യക്ഷ സുധ കിഴക്കേപ്പാട്ട് തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ ലളിത, രത്‌നവല്ലി ടീച്ചര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ:ഗീത.വി, കാഫ് ഫീഡ് സബ്‌സിഡി സ്‌കീം കൊയിലാണ്ടി സര്‍ക്കിള്‍ വെറ്ററിനറി സര്‍ജന്‍ ഡോ:പ്രമോദ്, അസി:ഫീല്‍ഡ് ഓഫീസര്‍ മോഹനന്‍.പി.ആര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.