ചങ്ങരോത്ത് അഞ്ചുവയസ്സുകാരി പനിയെത്തുടര്‍ന്ന് മരിച്ചു
ചങ്ങരോത്ത്: ചങ്ങരോത്ത് പനിയെത്തുടര്‍ന്ന് അഞ്ചുവയസ്സുകാരി മരിച്ചു. ചങ്ങരോത്ത് പഠിക്കല്‍ റഫീഖിന്റെ മകള്‍ റന ഫാത്തിമയാണ് മരിച്ചത്.
പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടിയെ ഇന്ന് പുലര്‍ച്ചെ അസുഖം കൂടുതയലായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ്. ഉമ്മ: സൗദ. സഹോദരങ്ങള്‍: റിഫ ഖദീജ, റിദ ഫാത്തിമ.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.